ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം വെടിനിർത്തലിലേക്കെന്ന് സൂചന. ലെബനനിലെ അൽ മയദീൻ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് നേതാവ് മൂസ അബു മർസോക് ഈ സൂചന നൽകിയത്.
ഇസ്രയേൽ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. മുൻപ് ഐക്യരാഷ്ട്രസഭയുടെ മദ്ധ്യേഷ്യയിലെ സമാധാനദൂതൻ ടോർ വെനെസ്ലാൻഡ് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഖത്തറിൽ വച്ച് കണ്ട് ചർച്ച നടത്തിയിട്ടും ഇരുവിഭാഗവും പോരാട്ടം തുടരുകയായിരുന്നു.
സംഘർഷം തുടങ്ങിയ ശേഷം ഇതുവരെ 228 പാലസ്തീനികൾ കൊല്ലപ്പെട്ടെന്ന് പാലസ്തീൻ ആരോഗ്യകേന്ദ്ര അധികാരികൾ അറിയിച്ചു. തങ്ങളുടെ ഭാഗത്ത് 12 പേർ മരിച്ചതായി ഇസ്രയേലും പറയുന്നു.
2021-05-21

