കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തും! 50 കോടിയിലധികം ചെലവുള്ള റോഡുകൾക്കായി നിയമനിർമ്മാണത്തിന് അനുമതി

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിൽ നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ തയ്യാറാകുന്നു. 50 കോടിയിലധികം മുതൽമുടക്കുള്ള റോഡുകൾക്കാണ് ടോൾ ഏർപ്പെടുത്തുക. ഈ തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചു. കിഫ്ബി റോഡുകളിൽ യാത്ര ചെയ്ത ദൂരത്തിന് അനുസരിച്ചാകും ടോൾ നിരക്ക് നിശ്ചയിക്കുക. തദ്ദേശവാസികൾക്ക് ടോൾ ബാധകമാകില്ല.