പ്രയാഗ്‍രാജ്: 30 പേരുടെ ജീവൻ കവർന്ന കുംഭമേള ദുരന്തത്തിൽ ഗൂഢാലോചനയുടെ സാധ്യത അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. തിരക്കുണ്ടാക്കാൻ ബാഹ്യ ഇടപെടലുണ്ടായോയെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.
കുംഭമേളയെ തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുംഭമേളയെ അപകീർത്തിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി.
അതേസമയം, കുംഭമേളയുടെ ക്രമീകരണങ്ങളെക്കുറിച്ച് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ക്രമീകരണങ്ങൾ ശരിയായിരുന്നുവെന്നും തിരക്ക് ഉണ്ടാകാൻ കാരണങ്ങളൊന്നുമില്ലെന്നും സർക്കാർ ആവർത്തിച്ച് വിശദീകരിക്കുന്നു.
സംഭവം അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മിറ്റിയും പൊലീസും ചേർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

