ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചന; തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. യോഗത്തിന് ശേഷം ആദ്യം പുറത്തിറങ്ങിയത് ഇ പി ജയരാജനായിരുന്നു. എന്നാൽ പുറത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.