ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.
മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്പ് പങ്കുവച്ച പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാര സ്‌പെഷ്യൽ ഫോഴ്സിലുള്ള ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ് ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്.
കഴിഞ്ഞ ദിവസം പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. ഇന്നലെയും ഇന്നുമായി പരിക്കേറ്റ മൂന്ന് സൈനികരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

