മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഇടപെടലുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാല പണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്ഭവൻ.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ നിലപാട് കടുപ്പിക്കാൻ തീരുമാനിച്ചത്.

അതേസമയം, ഫോൺ ചോർത്തലിനെ കുറിച്ചുള്ള പിവി അൻവറിന്റെ പരാമർശത്തിലും ഗവർണ്ണർ ആവശ്യപ്പെട്ട മറുപടി സർക്കാർ നൽകിയിട്ടില്ല. ഇതും വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.