കൊൽക്കത്ത: പശ്ചിമബംഗാളിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ ഖനിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഖനി പ്രവർത്തിക്കുന്നത് പശ്ചിമ ബംഗാൾ പവർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലാണ്.
സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കൽക്കരി ഖനനത്തിനായി നിയന്ത്രിത സ്ഫോടനം നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

