പിണറായി വിജയൻ എന്ന സൂര്യൻ കെട്ടുപോയി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി വി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ. പിണറായി വിജയൻ എന്ന സൂര്യൻ കെട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അർഹത ഇല്ലെന്നും അൻവർ വ്യക്തമാക്കി. പാർട്ടിയിൽ അടിമത്തമാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. എന്നാൽ, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്‌പോട്ടിൽ സസ്‌പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അൻവർ കുറ്റപ്പെടുത്തി.

പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് താൻ നിശ്ചയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.