തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷ് അറസ്റ്റിൽ. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് മുകേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മുകേഷിനെ വിട്ടയക്കും.
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മുകേഷിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂറോളം നേരമാണ് മുകേഷിനെ പോലീസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി തീരദേശ പൊലീസ് ഓഫീസിൽ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെയായിരുന്നു നടിയുടെ ആരോപണം.

