ഉണ്ണി വാവാവോ എന്ന പാട്ട് അറിയാത്ത മലയാളികളുണ്ടാകില്ല. എന്നാൽ ഇപ്പോൾ ഈ ഗാനം പാൻ ഇന്ത്യൻ ആയി മാറിയിരിക്കുകയാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ആലിയ ഭട്ട് പറഞ്ഞ കാര്യങ്ങളാണ് ഈ ഗാനത്തെ പാൻ ഇന്ത്യൻ ലേബലിൽ എത്തിച്ചത്.
താനും രൺബീർ കപൂറും തങ്ങളുടെ മകളെ ഉറക്കുന്നത് ഈ പാട്ട് പാടിയാണെന്നാണ് ആലിയ ഭട്ട് പറഞ്ഞത്. മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്നും ആലിയ പറയുന്നു. മകൾ റാഹയെ പരിചരിക്കുന്ന മലയാളി നഴ്‌സി എന്നും അവളെ ഉണ്ണി വാവവോ എന്ന പാട്ട് പാടിയാണ് ഉറക്കുന്നത്. റാഹ ഉറങ്ങാൻ നേരമാകുമ്പോൾ മമ്മാ വാവോ, പപ്പ വാവോ എന്നു പറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാ വാ വോ… എന്ന പാട്ട് പഠിച്ചുവെന്നാണ് ആലിയ ഭട്ട് വ്യക്തമാക്കി.
ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ടിനെ കുറിച്ച് പറയുന്ന ആലിയ ഭട്ടിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇതോടെ ഈ പാട്ടിനെ കുറിച്ചാണ് സൈബർ ലോകം ചർച്ച ചെയ്യുന്നത്. സാന്ത്വനം എന്ന മലയാള ചിത്രത്തിലേതാണ് ഈ ഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

