തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ മറ്റൊരു അംഗീകാരം കൂടി ലഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. Pacific Asia Travel Association (PATA) ബെസ്റ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാംപയിനുള്ള ഗോൾഡ് അവാർഡ് നമ്മുടെ കേരളത്തിനാണ്. തായ്ലൻഡിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി.
ടൂറിസം മേഖലയുടെ വികസനത്തിനായി നൂതന സങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന ടൂറിസം വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ ഒരുപാട് നിർദ്ദേശങ്ങൾ എല്ലാ മാർഗങ്ങളിലൂടെയും സമാഹരിക്കുകയും അവയിൽ സാധ്യമാകുന്നവയെല്ലാം നടപ്പിലാക്കാനും വകുപ്പ് ശ്രമിക്കുന്നുമുണ്ട്. ഈ ജനകീയ മുന്നേറ്റമാണ് കേരള ടൂറിസത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

