കേരളത്തിലെ ആദ്യത്തെ ആനിമൽ ആംബുലൻസ് സേവനത്തിന് തുടക്കം; ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വൈൽഡ് ലൈഫ് ആൻഡ് ഡൊമെസ്റ്റിക് ആനിമൽ ആംബുലൻസ് സേവനം കണ്ണൂരിൽ നിന്നും ആരംഭിക്കുന്നു. വയനാട് ആസ്ഥാനമായ പഗ് മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റസ് ക്യൂ ഫോഴ്സിന്റെ ഏറ്റവും പുതിയ സംരംഭം ആണ് അനിമൽ ആംബുലൻസ്.

പ്രകൃതി, വന്യ ജീവി സ്നേഹികളും ഒരുകൂട്ടം സാമൂഹ്യ പ്രതിബ്ധതയുള്ള മൃഗ സ്നേഹികളും ഉൾപ്പെടെയുള്ള ഈ കൂട്ടായ്മ സംസ്ഥാനത്ത് ആദ്യമായി ആണ് തുടങ്ങുന്നത്. പഗ്മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആന്റ് റെസ്‌ക്യൂ ഫോഴ്സ്ന്റെ ആംബുലൻസ് ഉദ്ഘടനം പുരാവസ്തു / രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 13/7/24 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ ജില്ലാ വെറ്ററിനറി ഹോസ്പ്പിറ്റലിൽ നിർവഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ശ്രീജിത്ത് ഹാർവെസ്റ്റ് : 9895876411.