ശമ്പള പരിഷ്‌കരണം; മിൽമയിൽ എല്ലാ ട്രേഡ് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ സംയുക്ത സമരം

തിരുവനന്തപുരം: മിൽമയിൽ എല്ലാ ട്രേഡ് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ സംയുക്ത സമരം പ്രഖ്യാപിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ജൂൺ 24ന് രാത്രി 12 മണി മുതലാണ് സമരം ആരംഭിക്കുക.

ശമ്പള പരിഷ്‌കരണ വിഷയത്തിൽ മിൽമ മാനേജ്‌മെന്റിന് നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വിമർശിച്ചു. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് മോഹൻദാസ്, സിഐടിയു നേതാവ് എ ബി സാബു എന്നിവരാണ് സംയുക്ത സമരം പ്രഖ്യാപിച്ചിരിക്കുന്നത്.