ഒന്നും പറയാനില്ല; ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനത്തേക്കുറിച്ച് പ്രതികരിക്കാതെ എം വി ഗോവിന്ദൻ

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തേക്കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇല്ല, ഇല്ല, ഒന്നും പറയാനില്ല എന്നായിരുന്നു വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് എം വി ഗോവിന്ദൻ നൽകിയ മറുപടി.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ രംഗത്തെത്തി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ കേരളം ഒന്നടങ്കം എതിർക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.