തിരുവനന്തപുരം: മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം, പട്ടികജാതി വികസനം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ഇനി മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഇതു സംബന്ധിച്ച വിജ്ഞാപനവും സർക്കാർ പുറത്തിറക്കി. എന്നാൽ, മുഖ്യമന്ത്രി ഈ വകുപ്പുകൾ സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചതിന് പിന്നാലെ കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചിരുന്നു.
കെ രാധാകൃഷ്ണന്റെ രാജി ഗവർണർ അംഗീകരിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി അദ്ദേഹം നിർവ്വഹിച്ചിരുന്ന വകുപ്പുകൾ ഏറ്റെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞത് ആലത്തൂരിൽ മാത്രമായിരുന്നു.

