തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവരുടെ വോട്ടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ ആരിഫിനെ സ്ഥാനാർഥിയാക്കുമ്പോൾ മാത്രമാണ് എൽഡിഎഫിന് മതേതരത്വം. എറണാകുളത്ത് കെ ജെ ഷൈനേയും മലപ്പുറത്ത് വസീഫിനേയും കോട്ടയത്ത് ചാഴിക്കാടനേയും എൽഡിഎഫ് മത്സരിപ്പിച്ചു. നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ചിന്തിക്കണം. കേരളത്തിൽ സാമൂഹിക, സാമ്പത്തിക സർവേ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

