മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ്; സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ബാർ കോഴ ആരോപണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബാർ കോഴ ആരോപണത്തിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ്. അതിനുള്ള മറുപടി മകൻ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേൽ ചെളി വാരി എറിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്തെ ഒരു സിപിഎം നേതാവിന്റെ ബന്ധുവാണ് ബാർ ഉടമകളുടെ ഇടുക്കി പ്രസിഡന്റ് അനുമോൻ. തന്റെ മകൻ അർജുന് ആ സംഘടനയുമായോ വാട്‌സ് ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.