കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നോട്ടീസ്. ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
അർജുൻ ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അർജുൻ രാധാകൃഷ്ണന്റെ ഭാര്യ പിതാവ് ബാർ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ സഹകരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. സഹകരിക്കാത്തത് കൊണ്ടാണ് നോട്ടീസ് നൽകിയതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.

