വടകരയിൽ വിജയിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ കെ ശൈലജ

കണ്ണൂർ: വടകരയിൽ വിജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇടത് സ്ഥാനാർത്ഥിയും സിപിഎം നേതാവുമായ കെ കെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണമെന്ന് ശാലജ പറഞ്ഞു.അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും കെ കെ ശൈലജ അറിയിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രുവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു ഭാഗത്ത് വോട്ട് പർച്ചേസിനുള്ള ശ്രമങ്ങൾ നടന്നു. എക്സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നും ഭൂരിപക്ഷത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.