തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്രയുടെ ചെലവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ പുറത്ത്. യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റെയും കെ ബി ഗണേഷ് കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നു വിവരാവകാശ രേഖയിൽ വിശദമാക്കിയിരിക്കുന്നു.
12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂർ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്. ഭാര്യയും കൊച്ചുമകനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

