ബെംഗളൂരു: ശ്രീലങ്ക- പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് ഒരാൾ. കർണാടക സ്വദേശിയാണ് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നൂറുദ്ദീനാണ് അറസ്റ്റിലായത്. എൻഐഎ ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു നൂറുദ്ദീൻ ജാമ്യത്തിലിറങ്ങിയത്.
5 ലക്ഷം രൂപ നൂറുദ്ദീന്റെ പക്കൽ നിന്നും പിടിച്ചെടുത്തു. ഇയാളുടെ വീട്ടിലും സംഘം പരിശോധന നടത്തി. ഒന്നിലധികം ഫോണുകൾ, ലാപ്ടോപ്പുകൾ, പെൻഡ്രൈവുകൾ, ഡ്രോൺ എന്നിവയുൾപ്പെടെ പിടിച്ചെടുത്തു. ജാമ്യത്തിലിറങ്ങിയതാണ് നൂറുദ്ദീൻ. കേസിൽ ഈ മാസം ഏഴിന് ഇയാളെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. മൈസൂരുവിലെ രാജീവ് നഗർ പ്രദേശത്ത് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
ശ്രീലങ്കൻ പൗരൻ മുഹമ്മദ് സക്കീർ ഹുസൈൻ, കൊളംബോയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ ജോലി ചെയ്യുന്ന അമീർ സുബൈർ സിദ്ദിഖ് തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ.

