കാരക്കോണം കോഴക്കേസ്; മെഡിക്കൽ കോളേജിലെ ഡയറക്ടറെയും സിഎസ്ഐ സഭ സെക്രട്ടറിയേയും ചോദ്യം ചെയ്ത് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ നടപടികൾ കടുപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും സിഎസ്‌ഐ സഭ സെക്രട്ടറി ടി ടി പ്രവീണിനെയും ഇഡി ചോദ്യം ചെയ്യുകയാണ്.

കൊച്ചി ഇഡി ഓഫീസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. കാരക്കോണം കോഴക്കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇതിനിടെയാണ് ഇഡി മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും സി എസ് ഐ സഭ സെക്രട്ടറി ടി ടി പ്രവീണിനെയും ചോദ്യം ചെയ്യുന്നത്.

500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു.