ലോക്‌സഭാ തെരഞ്ഞെടുപ്പ്; കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ച് കെഎസ്ആർടിസി. ഏപ്രിൽ 26 നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ഏപ്രിൽ 30 വരെ യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

20.04.2024 മുതൽ 30.04.2024 വരെ ബാംഗ്ലൂർ നിന്നുമുള്ള അധിക സർവ്വീസുകൾ:

1) 19.46 ബാംഗ്ലൂർ – കോഴിക്കോട്
(S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:16 ബാംഗ്ലൂർ – കോഴിക്കോട് (S/EXP)(കുട്ട മാനന്തവാടി വഴി)
3) 21.15 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)(കുട്ട, മാനന്തവാടി വഴി)
4) 20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx.)(കുട്ട, മാനന്തവാടി വഴി)
5) 18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6) 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8)19:15 ബാംഗ്ലൂർ -കോട്ടയം (S/DIX)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9) 21.45 ബാംഗ്ലൂർ – കണ്ണൂർ
(S/Dlx.) (ഇരിട്ടി വഴി)
10) 22:30 ബാംഗ്ലൂർ – കണ്ണൂർ
(S/DIx)(ഇരിട്ടി വഴി)

20.04.2024 മുതൽ 28.04.2024 വരെ ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ:

1) 21.15 കോഴിക്കോട് – ബാംഗ്ലൂർ
(S/Dlx.)(മാനന്തവാടി, കുട്ട വഴി)
2) 22.30 കോഴിക്കോട് – ബാംഗ്ലൂർ
(S/Dlx.)(മാനന്തവാടി, കുട്ട വഴി)
3) 20:45 കോഴിക്കോട് – ബാംഗ്ലൂർ
(S/ExP) (മാനന്തവാടി, കുട്ട വഴി)
4) 20.00 മലപ്പുറം – ബാംഗ്ലൂർ
(S/Dlx)(മാനന്തവാടി, കുട്ട വഴി)
5) 18.35 എറണാകുളം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
6) 19.05 എറണാകുളം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
7) 18.10 കോട്ടയം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
8)19.10കോട്ടയം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
9) 22:10 കണ്ണൂർ – ബാംഗ്ലൂർ
(S/DIx)(ഇരിട്ടി വഴി)
10) 21:50 കണ്ണൂർ – ബാംഗ്ലൂർ
(S/Dlx)(ഇരിട്ടി വഴി)

യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ ക്രമീകരിക്കും. www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്‌സൈറ്റു വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.