ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാരാണോ; ടിക്കറ്റ് നിരക്കിൽ വലിയ ഓഫർ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇവർക്കായി 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനി.

18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ ലോക്‌സഭാ മണ്ഡലത്തിന്റെ ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ (airindiaexpress.com) മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 19-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ ഈ ഓഫർ ലഭ്യമാണ്. #VoteAsYouAre എന്ന കാമ്പയിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.