തൃശൂരിൽ കോൺഗ്രസിന് തിരിച്ചടി; 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്

തൃശൂർ: തൃശൂരിൽ കോൺഗ്രസിന് തിരിച്ചടി. തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് സ്വീകരിക്കും. അടുത്തിടെയാണ് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചത്. പത്മജ വേണുഗോപാലിന് പിന്നാലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിനുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

നേരത്തെ കെ. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മഹേശ്വരൻ നായരും കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറാണ് മഹേശ്വരൻ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ.