തന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകൾ നേരുന്നു; മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

മകൾ വിസ്മയക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. തന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ പരാമർശം.

മോഹൻലാലിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. തന്റെ രാജകുമാരിക്ക് ജന്മദിനാശംസ നേരുന്നു. സ്നേഹവും സന്തോഷവും കൊണ്ട് എന്നെന്നും നീ അനുഗ്രഹിക്കപ്പെടട്ടെ. ഒരുപാട് സ്നേഹത്തോടെ അച്ച -മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിന് രണ്ടു മക്കളാണ് ഉള്ളത്. പ്രണവ് മോഹൻലാലാണ് മൂത്ത മകൻ. ഇളയ മകളാണ് വിസ്മയ. മായ എന്നാണ് വിസ്മയയുടെ വിളിപ്പേര്.