സ്ത്രീകളെ അധിക്ഷേപിച്ച സംഭവം; പി സി ജോർജിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ. മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖാണ് പി സി ജോർജിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. എംടി രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി സി ജോർജ് സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്.

പുതുച്ചേരി പൊലീസും അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട് പി സി ജോർജിനെതിരെ കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ. പി സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നൽകിയ പരാതിയെത്തുടർന്നാണ് കേസ്.