പൗരത്വ നിയമം; ബഹുജനറാലി സംഘടിപ്പിക്കാൻ സിപിഎം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ പ്രചാരണം ശക്തമാക്കാനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി അഞ്ച് മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന സിഎഎ വിരുദ്ധ ബഹുജനറാലി സംഘടിപ്പിക്കും. മാർച്ച് 22 മുതൽ 27 വരെ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലായാണ് റാലികൾ സംഘടിപ്പിക്കുന്നത്.

ആദ്യ റാലി നാളെ വൈകുന്നേരം 7 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. മതത്തിന്റെ പേരു പറഞ്ഞു പൗരത്വം നിഷേധിക്കുന്ന ഈ കിരാത നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നത് എൽഡിഎഫ് സർക്കാരിന്റെ ഉറച്ച നിലപാടാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നിയമം തിടുക്കപ്പെട്ട് നടപ്പിലാക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതിനെതിരെയാണ് ജനകീയ പ്രതിഷേധം നടത്തുന്നത്.

മാർച്ച് 23 ന് കാസർകോഡ് റാലി സംഘടിപ്പിക്കും. മാർച്ച് 24ന് കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും റാലികൾ നടക്കും.