ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും മുതിർന്ന നേതാവ് പി ജെ കുര്യനും എതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും എംഎൽഎയുമായ എം എം മണി. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നായിരുന്നു എം എം മണി പറഞ്ഞത്. പെണ്ണുപിടിയനാണെന്ന പരാമർശമാണ് പി ജെ കുര്യനെതിരെ മണി നടത്തിയത്. ഈ പരാമർശങ്ങൾ വിവാദത്തിലായിരിക്കുകയാണ്. അനീഷ് രാജേന്ദ്രൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു മണിയുടെ വാക്കുകൾ.
ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു വേണ്ടി പ്രസംഗിച്ചോ. എന്തുചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടിപാർലറിൽ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങൾക്കൊപ്പം നിൽക്കാതെ ജനങ്ങൾക്കു വേണ്ടി സംസാരിക്കാതെ നടക്കുന്നുവെന്ന് മണി പറഞ്ഞു. ഷണ്ഡൻ.ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ..എൽപിച്ചോ, കഴിഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കിൽ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ലെന്നും മണി വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

