ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ അമേരിക്കയുടെ പ്രതികരണത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. പൗരത്വ നിയമഭേദഗതിയിൽ അമേരിക്കയുടെ നിലപാട് ഇന്ത്യ തള്ളിക്കളയുകയും ചെയ്തു.
വിഷയത്തിൽ അമേരിക്കയുടെ പ്രതികരണം അനാവശ്യമായിരുന്നു. അമേരിക്കയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്. പൗരത്വ നിയമ ഭേദഗതിയിൽ അമേരിക്കയുടെ പ്രസ്താവന അനാവശ്യവും അസ്ഥാനത്തുള്ളതും തെറ്റായതുമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

