വൻ ലഹരി വേട്ട; ഗുജറാത്ത് തീരം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടിച്ചെടുത്തു

ഗാന്ധിനഗർ: കടലിൽ വൻ ലഹരി വേട്ട. ഗുജറാത്തിലെ പോർബന്തർ തീരം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് അധികൃതർ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും എൻസിബിയും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

പാക്സ്ഥാനി ബോട്ട് വഴിയാണ് ലഹരി കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പാക് സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ 1000 കോടിരൂപ വിലവരുന്ന ലഹരിമരുന്ന് അധികൃതർ പിടിച്ചെടുത്തിരുന്നു. ബോട്ടുമാർഗം കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തത്.

ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ അഞ്ച് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അറബിക്കടലിൽ പോർബന്തർ തീരത്തിന് 350 കിലോമീറ്റർ അകലെയായിരുന്നു സംഭവം. കോസ്റ്റഗാർഡ് കപ്പലുകളും ഗ്രോണിയർ വിമാനങ്ങളും ഈ ഓപ്പറേഷനിൽ പങ്കെടുത്തിരുന്നു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന തുടങ്ങിയവരും കോസ്റ്റ് ഗാർഡിനൊപ്പം ഉണ്ടായിരുന്നു.