സ്ത്രീയുടെ ശരീരം അവരുടെ സ്വന്തം; യുവതിയ്ക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതിയ്ക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി. സ്ത്രീയുടെ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റൊരു കാര്യവും അക്കാര്യത്തിൽ ബാധകമല്ലെന്നും നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെനിയൻ യുവതിയാണ് ഗർഭഛിദ്രം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയത്.

യുവതിയുടെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട തൃശൂർ മെഡിക്കൽ കോളേജിന് കീഴിൽ ബോർഡ് രൂപീകരിച്ച് ഇത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

യുവതിയുടെ വിസ കാലാവധി 2018 തന്നെ അവസാനിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ മറ്റുള്ളവരുടെ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്ത് യുവതി താമസിച്ചു വരികയായിരുന്നു. ജനുവരി മാസമാണ് കൊച്ചിയിലെ നെട്ടൂരിൽ നിന്ന് അനധികൃത താമസത്തിന്റെ പേരിൽ രണ്ട് കെനിയൻ യുവതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് യുവതികളെ വിയ്യൂരിലെ കറക്ഷണൽ ഹോമിൽ എത്തിച്ചു. ഫെബ്രുവരി മാസമാണ് താൻ ഗർഭിണിയാണെന്ന കാര്യം യുവതി മനസ്സിലാക്കിയത്. തുടർന്ന് ഗർഭം അലസിപ്പിക്കാൻ ഉള്ള അപേക്ഷ ജയിൽ സൂപ്രണ്ട് സമർപ്പിച്ചു.

എന്നാൽ ജയിലിൽ ആയതിനാൽ കോടതിക്ക് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് ജയിംസ് സൂപ്രണ്ട് വ്യക്തമാക്കി. തുടർന്ന് യുവതി കീഴ് കോടതികളെ സമീപിച്ചു. അനുകൂല ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് യുവതി ഹൈക്കോടതിയെ സമീപിച്ചു. 2022 വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തിരുന്നുവെന്നും മൂന്നുവർഷത്തേക്ക് ഗർഭിണിയാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും യുവതി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹർജി പരിഗണിച്ചാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.