തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം നിർത്തിവെക്കണമെന്ന് നിർദ്ദേശിച്ച് വൈസ് ചാൻസലർ. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കലോത്സവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരാതികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കലോത്സവത്തിന്റെ സമാപന സമ്മേളനവും ഉണ്ടാകില്ല.
കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളാൽ വിവാദത്തിലായ സർവകലാശാല കലോത്സവത്തിൽ വിദ്യാർഥി സംഘർഷം കൂടി ഉണ്ടായതോടെയാണ് നിർത്തിവെക്കാനുള്ള തീരുമാനം വിസിയുടെ ഭാഗത്തുനിന്നുണ്ടായത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം.

