ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. മിഷൻ ദിവ്യാസ്ത്ര എന്ന് പേരിലാ ണ് പരീക്ഷണം നടന്നത്. ഡിആർഡിഒ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. 6,000 കിലോ മീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും.
50 ടണ്ണാണ് മിസൈലിന്റെ ഭാരം. 17 മീറ്ററാണ് മിസൈലിന്റെ നീളം. എംഐആർവി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കാനും അഗ്നി 5 മിസൈലിന് കഴിയും. ഇന്ത്യയുടെ ആയുധ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ദൂരപരിധിയുള്ളതാണ് അഗ്നി 5 മിസൈൽ. എംഐആർവി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ കൂട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്.
അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് അഗ്നി 5.

