പാറ്റ്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തൻ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ലാലു പ്രസാദ് യാദവിന്റെ വിശ്വസ്ഥൻ സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്തത്.
മണൽ ഖനന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുഭാഷ് യാദവുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളിൽ 14 മണിക്കൂർ നേരം ഇഡി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിനൊടുവിലാണ് അറസ്റ്റ്. രണ്ട് കോടി രൂപയും, അഴിമതി വ്യക്തമാകുന്ന രേഖകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്‌സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ബിഹാർ പൊലീസ് 20 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.

