ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാലും കണ്ണൂരിൽ കെ സുധാകരനും തിരുവനന്തപുരത്ത് ശശി തരൂരൂം ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും.
മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും പത്തംനംതിട്ടയിൽ ആന്റോ ആന്റണിയും എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ചാലക്കുടിയിൽ ബെന്നി ബഹ്നാനും തൃശൂരിൽ കെ മുരളീധരനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി കെ ശ്രീകണ്ഠനും കോഴിക്കോട് എം കെ രാഘവനും മത്സരിക്കും.
വടകയിൽ ഷാഫി പറമ്പിലും കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താനുമാണ് സ്ഥാനാർത്ഥി.

