സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഉള്ള ക്ഷമാബത്ത വർദ്ധിപ്പിച്ചു: പ്രഖ്യാപനവുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത വർദ്ധിപ്പിച്ചു. കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് വർദ്ധനവ്. നിലവിൽ ഏഴ് ശതമാനമുള്ള ക്ഷാമബത്ത 9% ആക്കി ഉയർത്തി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 9% ആക്കി ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. സർവീസ് പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും.

കോളേജ് അധ്യാപകർ, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ് തുടങ്ങിയവിടങ്ങളിലെ അധ്യാപകർ തുടങ്ങിയവരുടെ ക്ഷാമബത്ത 17 ശതമാനത്തിൽ നിന്ന് 37% ആക്കി ഉയർത്തി.

വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും. ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 46% ആകും. ഐഎഎസ്, ഐപിഎസ്, തുടങ്ങിയവ ഉൾപ്പെടെ ഓൾ ഇന്ത്യ സർവീസ് ഓഫീസർമാർക്ക് ക്ഷാമബത്ത 46% ആകുമെന്നും ധനമന്ത്രി വിശദമാക്കി.