കണ്ണൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിനെയാകെ പരിഹാസവുമായി രംഗത്തെത്തിയത്. എല്ലിൻ കഷ്ണം ഇട്ടാൽ ഓടുന്ന സൈസ് ജീവികളാണ് കോൺഗ്രസിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിലാണ്. ഇനിയും എത്രയോ പേർ നിരന്നു നിൽന്നു. ബിജെപി രണ്ട് കയ്യും നീട്ടി സ്വീകരിക്കാനും നിൽക്കുന്നു. കോൺഗ്രസുകാർക്ക് ആവശ്യത്തിന് പണം, സ്ഥാനം എന്നിവ റെഡിയാണ്. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ് മാറി. കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസ് ആയി നിൽക്കുമോ. അങ്ങനെ ആർക്കെങ്കിലും ഗ്യാരണ്ടി പറയാൻ കഴിയുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
കഴിഞ്ഞ ദിവസമാണ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചത്.

