ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ ആയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അധികൃതർ അറിയിച്ചു.
സംബവത്തിൽ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് കേസെടുത്തു. ബെംഗളൂരുവിൽ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ബോംബ് ഭീഷണി. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളൂരു പൊലീസ് കമ്മിഷണർ എന്നിവരെ ലക്ഷ്യമിട്ടാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. Shahidkhan10786@protonmail.com എന്ന ഇമെയിൽ വിലാസം വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് സ്‌ഫോടനം ഒഴിവാക്കണമെങ്കിൽ 2.5 മില്യൻ യുഎസ് ഡോളർ നൽകണമെന്നാണ് ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
റസ്റ്റോറന്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ എന്നിവ ലക്ഷ്യമിട്ടാകാം സ്‌ഫോടനത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ട്രെയ്ലർ എങ്ങനെയുണ്ടായിരുന്നു. 2.5 മില്യൻ യുഎസ് ഡോളർ നൽകിയില്ലെങ്കിൽ ബസുകൾ, ട്രെയിനുകൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി കർണാടകത്തിലെ പൊതു സ്ഥലങ്ങളിൽ വലിയ തോതിലുള്ള സ്‌ഫോടനങ്ങൾ തങ്ങൾ നടത്തും. ഒരു ട്രെയ്ലർ കൂടി തങ്ങൾ നിങ്ങളെ കാണിക്കും. അടുത്ത സ്‌ഫോടനം അംബാരി ഉത്സവ് ബസിലാണ്. അതിലെ സ്‌ഫോടനത്തിനുശേഷം തങ്ങളുടെ ആവശ്യം സമൂഹമാധ്യമത്തിലൂടെ ഉന്നയിക്കും. നിങ്ങൾക്കയച്ച മെയിലിന്റെ സ്‌ക്രീൻഷോട്ടുകൾ അവിടെ അപ്ലോഡ് ചെയ്യും. അടുത്ത സ്‌ഫോടനം എവിടെയെന്ന് അതുവഴി പുറത്തുവിടുമെന്നും ഇമെയിലിൽ വ്യക്തമാക്കുന്നു.

