തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പ്രചാരണ വിഷയം കിഫ്ബി തന്നെയാണെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്. കിഫ്ബിയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് പത്തനംതിട്ട കനത്ത മറുപടി കൊടുക്കുമെന്ന് വീണാ ജോർജ് പറഞ്ഞു. കിഫ്ബി വിരുദ്ധതയ്ക്ക് പിന്നിൽ വികസന വിരോധികളാണെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.
ജനങ്ങളാണ് കാണുന്നത്. ജനങ്ങൾ മാറ്റങ്ങൾ അറിഞ്ഞ് അതനുസരിച്ച് ജീവിതത്തിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിഞ്ഞു. ജനങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ അവർ അനുഭവിക്കുകയാണ്. ജനങ്ങളാണ് വിധിയെഴുതുന്നത്. അവർ ഇടതുപക്ഷത്തോട് നിൽക്കുമെന്ന് മന്ത്രി അറിയിച്ചു.
7 വർഷങ്ങൾക്ക് മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. ഒന്നും ചെയ്യാത്ത പലരും പല കാര്യങ്ങളും അവിടെ ഇരുന്ന് പറയും. വികസനത്തെ തകർക്കുന്നതിനും. വികസനം നടത്തുന്നവരെ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ജനങ്ങൾ ഈ കാര്യങ്ങൾ തിരിച്ചറിയുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

