വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം; നിരാഹാര സമരവുമായി ഡീൻ കുര്യാക്കോസ്

കൊല്ലം: ഇടുക്കി മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നിരാഹാര സമരവുമായി ഡീൻ കുര്യാക്കോസ് എംപി. നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പടയപ്പ ഉൾപ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആർആർടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡീൻ കുര്യാക്കോസ് സമരം നടത്തുന്നത്. .

ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം ആരംഭിച്ചത് ഇന്നലെ ഉച്ചയോടെയാണ്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. അതേസമയം, വന്യജീവി ആക്രമണം കൂടിവരുന്ന പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറക്കാൻ വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.