തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. 16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗായിരിക്കും മത്സരിക്കുന്നത്. മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന് അടുത്ത രാജ്യസഭ സീറ്റ് നൽകും. അതിനു അടുത്ത് വരുന്ന രാജ്യസഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും. ഫോർമുല ലീഗ് അംഗീകരിച്ചു. കോൺഗ്രസ്സ് സീറ്റ് ചർച്ചകൾ ഉടൻ തീരും. നാളെ സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 16 സീറ്റിൽ കോൺഗ്രസും 2 സീറ്റിൽ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോൺഗ്രസും കൊല്ലത്ത് ആർഎസ്പിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

