തിരുവനന്തപുരം: ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം എടുക്കില്ലെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു ശൈലജയുടെ പ്രതികരണം യുഡിഎഫ് ഇത് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വിഷയമാക്കേണ്ട ആവശ്യകത ഇല്ല. വടകരയിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. രാഷ്ട്രീയം വച്ചും ഇടത് പക്ഷം ജയിക്കണമെന്നത് നാടിന്റെ ആവശ്യമാണെന്നും ശൈലജ അറിയിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ടി പി വധം. യുഡിഎഫ് ഈ വിഷയം ഉയർത്തിയാലും ജനം ഒരു വിഷയമായി ഇതെടുക്കില്ല. ടി പി വധത്തെ ഇലക്ഷനുമായി ബന്ധപ്പെടുത്തേണ്ട ആവശ്യകതയില്ല. യഥാർത്ഥ കുറ്റവാളികൾക്ക് ശിക്ഷ കിട്ടണം എന്നേ താൻ പറയുന്നുള്ളൂ. എന്നാൽ നാടിന്റെയാകെ പ്രശ്‌നമാണ് തെരത്തെടുപ്പ് വിഷയമെന്നും ശൈലജ കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള എം.പിമാർ ഉത്തരവാദിത്വം നിറവേറ്റിയില്ല. എതിർ സ്ഥാനാർഥി ആര് എന്നതല്ല, വികസനം ആണ് പ്രധാനം. ജയിച്ചാൽ മണ്ഡലത്തിന്റെ വികസനത്തിന് കൂടെ നിൽക്കും. ജയിച്ചു വരാൻ കഴിയുന്ന ഒട്ടേറെ രാഷ്ട്രീയ സാധ്യത മണ്ഡലത്തിൽ ഉണ്ടെന്നാണ് ബോധ്യമെന്നും ശൈലജ അഭിപ്രായപ്പെട്ടു.

