ഡിസ്നിയും റിലയൻസും തമ്മിലുള്ള ലയിക്കാനൊരുങ്ങുന്നു; കരാറിൽ ഒപ്പുവച്ചു

മുംബൈ: ഡിസ്നിയും റിലയൻസും തമ്മിലുള്ള ലയിക്കാനൊരുങ്ങുന്നു. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമായിരിക്കും ഇത്. ഇതിന്റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്‌നിയും ഒപ്പുവച്ചു. ഡിസ്‌നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങുമെന്നാണ് വിവരം. വയാകോം 18 എന്നത് റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ്.

33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയതെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചിരുന്നു. 2023 ഡിസംബറിൽ, റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്‌നിയും അവരുടെ ഇന്ത്യൻ വിനോദ പ്രവർത്തനങ്ങൾ ലയിപ്പിക്കുന്നതിന് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

ഒക്ടോബറിൽ ഡിസ്‌നി+ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് സേവനവും സ്റ്റാർ ഇന്ത്യയും ഉൾപ്പെടുന്ന ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികൾക്ക് റിലയൻസ് 7 ബില്യൺ ഡോളർ മുതൽ 8 ബില്യൺ ഡോളർ വരെ മൂല്യനിർണ്ണയം നടത്തുന്നുവെന്ന സൂചനകളും ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.