റിലയൻസ് ഇൻഡ്‌സ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും വിരേൻ മെർച്ചന്റിന്റെയും മകൾ രാധികയുടെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. മാർച്ച് ഒന്നിന് ഗുജറാത്തിലെ ജാംനഗറിൽ വെച്ചായിരിക്കും വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.
മാർച്ച് മൂന്ന് വരെയാണ് ആഘോഷ ചടങ്ങുകൾ. ലോകമെമ്പാടുമുള്ള വിവിഐപി അതിഥികളും പ്രശസ്തരായ കലാകാരന്മാരും ഈ ആഘോഷ ചടങ്ങിൽ പങ്കാളിയാകും. 2023 ജനുവരി 19നാണ് അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.
ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ബിപി സിഇഒ മുറെ ഓച്ചിൻക്ലോസ്, കോളിനി കാപിറ്റലിന്റെ ചെയർമാനും സ്ഥാപകനുമായ തോമസ് ബറാക്, സ്വീഡൻ മുൻ പ്രധാനമന്ത്രി കാൾ ബിൽഡ്, ജെസി2 വെഞ്ചേഴ്‌സ് സിഇഒ ജോൺ ചേബേഴ്‌സ്, എക്‌സോർ എക്‌സിക്യുട്ടിവ് ചെയർമാൻ ജോൺ എൽകാൻ, എൻഡവർ സിഇഒ ആരി ഇമ്മാനുവേൽ, ജനറൽ അറ്റ്‌ലാന്റിക് സിഇഒയും ചെയർമാനുമാ. ബിൽ ഫോർഡ്, ബ്ലാക്‌സ്റ്റോൺ ഗ്രൂപ്പ് സ്ഥാപകൻ സ്റ്റീഫൻ ഷ്വാർസ്മാൻ, ബാങ്ക് ഓഫ് അമേരിക്ക ചെയർമാൻ ബ്രയാൻ തോമസ് മോയിനിഹാൻ, നിക്ഷേപകൻ കാർലോസ് സ്ലിം, സാംസ്ങ് ഇലക്ട്രോണിക്‌സ് എക്‌സിക്യുട്ടിവ് ചെയർമാൻ ജെ ലീ, ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സ് സ്ഥാപകൻ റെയ്മണ്ട് ഡാലിയോ, ഹിൽഹൗസ് കാപിറ്റൽ സ്ഥാപകൻ ഷാങ് ലി, ഓക്ക്ട്രീ കാപിറ്റൽ മാനേജ്‌മെന്റ് സഹസ്ഥാപകൻ ഹോവാർഡ് മാർക്‌സ്, യോർക്ക് കാപിറ്റൽ മാനേജ്‌മെന്റ് സ്ഥാപകൻ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ബ്രൂസ് ഫ്‌ളാറ്റ്, മോർഗൻ സ്റ്റാൻലി മാനേജിംഗ് ഡയറക്ടർ സ്റ്റീഫൻ ഹാർപ്പർ, കാനഡ മുൻ പ്രധാനമന്ത്രി; ഡൊണാൾഡ് ഹാരിസൺ, ഗൂഗിൾ പ്രസിഡന്റ്, ഹിൽട്ടൺ ആൻഡ് ഹൈലാൻഡ് ചെയർമാൻ റിച്ചാർഡ് ഹിൽട്ടൺ തുടങ്ങി നിരവധി വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിൽ പങ്കുചേരുമെന്നാണ് വിവരം.
ബെർക്ഷയർ ഹാത്ത്വേ വൈസ് ചെയർമാൻ അജിത് ജെയിൻ, ആർച്ചി കെസ്വിക്ക്, ബോർഡ് അംഗം, മന്ദാരിൻ ഓറിയന്റൽ; ഡോ റിച്ചാർഡ് ക്ലോസ്‌നർ, ശാസ്ത്രജ്ഞൻ; ഇവാങ്ക ട്രംപ്, പോട്ടസിന്റെ മുൻ ഉപദേഷ്ടാവ്; ജോഷ്വ കുഷ്നർ, ത്രൈവ് ക്യാപിറ്റൽ സ്ഥാപകൻ; ടെറി മക്ഓലിഫ്, മുൻ ഗവർണർ, വ്യവസായി; യൂറി മിൽനർ, സംരംഭകൻ, ശാസ്ത്രജ്ഞൻ; അജിത് മോഹൻ, പ്രസിഡന്റ് – ഏഷ്യാ പസഫിക്, സ്‌നാപ്പ് ഇങ്ക്്; അഡോബ് സി.ഇ.ഒ. ശാന്തനു നാരായൺ, ഭൂട്ടാനിലെ രാജാവും രാജ്ഞിയും, ബാങ്ക് ഓഫ് അമേരിക്ക വൈസ് ചെയർമാൻ പ്രസിഡന്റ് ജോർജ് ക്വിറോഗ, ബൊളീവിയയുടെ മുൻ പ്രസിഡന്റ്; കെവിൻ റൂഡ്, ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി; എറിക് ഷ്മിത്ത്, സ്ഥാപകൻ, ഷ്മിറ്റ് ഫ്യൂച്ചേഴ്‌സ്; വേൾഡ് ഇക്കണോമിക് ഫോറം ചെയർപേഴ്‌സൺ ക്ലോസ് ഷ്വാബ്, റാം ശ്രീറാം, സ്ഥാപക & മാനേജിംഗ് പങ്കാളി, ഷെർപാലോ; ജിം ടീഗ്, സിഇഒ, എന്റർപ്രൈസ് ജിപി; ഫരീദ് സക്കറിയ, പത്രപ്രവർത്തകൻ; ഇൻവെസ്റ്റർ എബിയുടെ മുൻ പ്രസിഡന്റും സിഇഒയുമായ മാർക്കസ് വാലൻബെർഗ്, മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്ക്, ഡിസ്‌നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ തുടങ്ങിയ പ്രമുഖരും ചടങ്ങിന്റെ ഭാഗമാകും.

