കോഴിക്കോട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാനകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അല്ലെങ്കിൽ പ്രക്ഷോഭം നടത്തും. സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ല. മൃഗങ്ങളെ ആരും കാട്ടിൽ പോയി കണ്ട് മുട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകരുടെ സ്ഥിതി ആന പ്രേമികൾക്ക് അറിയില്ല. തണ്ണീർ കൊമ്പൻ ചെരിയാൻ കാരണം ആന പ്രേമികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു രാഹുൽ ഗാന്ധി വയനാട്ടിൽ എത്താൻ വൈകിയെന്ന് വിമർശിക്കുന്ന വി മുരളീധരനും അദ്ദേഹം മറുപടി നൽകി. വി മുരളീധരന് കാര്യങ്ങൾ അറിയില്ല. വി മുരളീധരൻ ഒരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

