കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം; ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിച്ച് ഇന്ത്യ

ചെന്നൈ: കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിച്ച് ഇന്ത്യ. ശനിയാഴ്ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം നടന്നത്. ജിഎസ്എൽവിയുടെ 16-ാം വിക്ഷേപണമാണിത്. ഇൻസാറ്റ്-3ഡിഎസ് ഇൻസാറ്റ്- 3ഡി (2014), ഇൻസാറ്റ് 3ഡിആർ(2016) എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ്. പദ്ധതിയുടെ പൂർണമായ ചെലവും വഹിച്ചിരിക്കുന്നത് എർത്ത് സയൻസസ് മന്ത്രാലയമാണ്.

2024 ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ജനുവരി ഒന്നിന് നടത്തിയ പിഎസ്എൽവി-സി58/എക്‌സ്‌പോസാറ്റ് വിക്ഷേപണമായിരുന്നു ആദ്യം നടന്നത്. ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നത് മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസർച്ച് ആന്റ് റെസ്‌ക്യൂ സർവീസസിനുള്ള പിന്തുണ ഉൾപ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ്. ഈ ഉപഗ്രഹത്തിന്റെ 2274 കിലോഗ്രാമാണ്. ഉപഗ്രഹം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി, കാലാവസ്ഥാ വകുപ്പ്, നാഷണൽ സെന്റർ ഫോർ മ്യൂസിയം-റേഞ്ച് വെതർ ഫോർകാസ്റ്റിങ്, ഇന്ത്യൻ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം.

വിക്ഷേപണത്തിന് 20 മിനിറ്റുകൾക്ക് ശേഷം ജിയോ സിങ്ക്രണസ് ട്രാൻസഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥാപിക്കുന്ന ഉപഗ്രഹം വരും ദിവസങ്ങളിൽ ഭ്രമണ പഥം ഉയർത്തി ജിയോ സ്റ്റേഷണറി ഓർബിറ്റിലെത്തിക്കു മെന്ന് അധികൃതർ വ്യക്തമാക്കുന്നു.