ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളെ എതിർത്ത് വെള്ളിയാഴ്ച കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഭാരതബന്ദ് കേരളത്തിലെ ജനജീവിതത്തെ ബാധിക്കില്ല. കേരളത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ.
സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ൽ ഡൽഹിയിൽ കർഷകസമരം നടത്തിയ സംയുക്ത കിസാൻ മോർച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ട്രേഡ് യൂണിയനുകൾ ഇതിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു.

