തിരുവനന്തപുരം: സെനറ്റ് യോഗത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസിലർ. ഫെബ്രുവരി 16 ന് നടക്കുന്ന സെനറ്റ് യോഗത്തിന് പോലീസ് സംരക്ഷണം വേണമെന്നാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്ന ആവശ്യം. സെനറ്റ് അംഗങ്ങളെ തടയാൻ സാധ്യതയുണ്ടെന്ന പരാതിയെ തുടർന്നാണ് വൈസ് ചാൻസലറുടെ നടപടി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് കത്തു നൽകാൻ രജിസ്ട്രാറോട് വൈസ് ചാൻസലർ നിർദ്ദേശിച്ചു. ഗവർണറുടെ നോമിനികളായി തെരഞ്ഞെടുത്ത സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ തടഞ്ഞിരുന്നു. ഇത് മുന്നിൽ കണ്ടാണ് വിസിയുടെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

