യുപിഎ സർക്കാരിന്റെ കാലത്തെ ധനവിനിയോഗത്തിലെ വീഴ്ചകൾ; ധവളപത്രം ഇറക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തെ ധനവിനിയോഗത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയത് ഇതിന് വേണ്ടിയാണെന്നാണ് വിവരം.

വിഹിതങ്ങൾ എപ്രകാരം തെറ്റായി വിനിയോഗിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

യുപിഎ ഭരണകാലത്ത് സാമ്പത്തിക രംഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമായി പ്രതിപാദിക്കുന്നതായിരിക്കും ധവളപത്രം. നേരത്തെ ബജറ്റിൽ ഇക്കാര്യം ധനമന്ത്രി സൂചിപ്പിച്ചിരുന്നു.